Entertainment

ഷെയിന്‍ നിഗമും ജോബി ജോര്‍ജും തമ്മിലുളള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; ഇന്ന് ചര്‍ച്ച

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന. ഷെയിന്‍ നിഗമും ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് സാധ്യത കാണുന്നത്. ഇരുവരും തമ്മിലുളള തര്‍ക്കം തീര്‍ക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരങ്ങളുടെ സംഘടനയായ അമ്മയുടെയും നേതൃത്വത്തിലാണു ചര്‍ച്ച നടത്തുന്നത്.. നിര്‍മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഷെയിനിനോടു നിര്‍ദേശിക്കും. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു നേതൃത്വം അറിയിച്ചു.

താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിശദീകരണവുമായി ജോബി ജോര്‍ജും രംഗത്തുവന്നതോടെ ഇരുവരും തമ്മിലുളള തര്‍ക്കം സിനിമലോകത്ത് സജീവ ചര്‍ച്ചയായി.

ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.

അതേസമയം, ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്ന്‍ നിഗം ലംഘിച്ചുവെന്നും തന്റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം 40 ലക്ഷം രൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നതു മറ്റു പലതുമാണ്. ഇപ്പോള്‍ താനതു പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്കു കടക്കുമെന്നും ജോബി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കം സിനിമ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും വിഷയത്തില്‍ ഇടപെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT