Entertainment

'ഷെയ്ൻ കൊച്ചുപയ്യനാണ്, ക്ഷമിക്കണം'; വിലക്കിന് എതിരേ ഷീല 

'സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ഷെയ്ൻ നി​ഗം വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. ഷെയ്ൻ 23 വയസുള്ള കൊച്ചു പയ്യനാണെന്നും ക്ഷ‌മിക്കണമെന്നുമാണ് ഷീല പറയുന്നത്. ഷെയ്നിനെ വിലക്കാൻ പാടില്ല, ആരെയും സിനിമയിൽ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും താരം വ്യക്തമാക്കി.  ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷീല. 

ഷെയ്നിനെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ ഷീല കേൾക്കുന്നതൊക്കെ ശരിയാണോയെന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ചു. സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും വ്യക്തമാക്കി.

സിനിമ പൂർത്തിയാകാൻ അന്ന് ത്യാഗം സഹിച്ചിരുന്നു. നിർമ്മാതാക്കൾക്ക് നഷ്ടം വരരുത് എന്നായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങൾ കൂടുതൽ സമയം അഭിനയിച്ച് ചിത്രങ്ങൾ വേഗം പൂർത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്