Entertainment

ഷെയ്ൻ നി​ഗമിന് ഇതര ഭാഷകളിലും വിലക്ക്; തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സഹകരിപ്പിക്കില്ല

ഇതിന് പിന്നാലെയാണ് ഇതര ഭാഷകളിലും താരത്തെ സഹകരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടൻ ഷെയ്ൻ നി​ഗ‌മിന് ഇതര ഭാഷാ സിനിമകളിലും വിലക്ക്. ഷെയ്ൻ നി​ഗമും നിർമാതാക്കളും തമ്മിലുള്ള വിഷയത്തെ തുടർന്ന് മലയാള ചിത്രങ്ങളിൽ നിന്ന് താരത്തെ നേരത്തെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതര ഭാഷകളിലും താരത്തെ സഹകരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം.

ഇക്കാര്യം വ്യക്തമാക്കി ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലാണ് വിലക്കാൻ തീരുമാനിച്ചത്.

നേരത്തെ ഷെയ്ൻ നിഗം രാജ്യാന്തര ചലച്ചിത്ര മേളയിൽ നിർമാതാക്കൾക്കെതിരെ നടത്തിയ പ്രസ്താവനയോടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇനി സാധ്യതയില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ‘നിർമാതാക്കൾക്ക് മനോവിഷമമാണോ  മനോരോഗമാണോ’ എന്ന ഷെയ്നിന്റെ പ്രസ്താവനയാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്.

നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തില്‍ ഇനി എന്ത് ചര്‍ച്ച ചെയ്യാനാണ്. ഇങ്ങനെ നിലപാടെടുക്കുന്ന ആളുമായി ഏത് സംഘടനയ്ക്കാണ് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത്. അതുതന്നെയാണ് അമ്മയുടെയും ഫെഫ്കയുടെയും നിലപാട്. എല്ലാ സംഘടനകളും ഒരുമിച്ച് ഈ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ കാര്യവും ഇതുതന്നെയാണെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT