Entertainment

'സംഘത്തിലെ മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം ഉണ്ടായിരുന്നോ?'; മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്‌സ്

കുട്ടനാടന്‍ ബ്ലോഗിലെ മമ്മൂട്ടി 1988 ല്‍ ഇറങ്ങിയ സംഘം ചിത്രത്തിലെ മമ്മൂട്ടിയേക്കാള്‍ ചെറുപ്പമാണെന്നാണ് ലാലു അലക്‌സിന്റെ വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

പ്രായം കൂടുന്തോറും സൗന്ദര്യം കൂടിക്കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം? എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഈ രഹസ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ ലാലു അലക്‌സ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ലാലു അലക്‌സ് പുറത്തുവിട്ടത്. ഡെഡിക്കേഷനാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് അദ്ദേഹം പറയുന്നത്. 

കുട്ടനാടന്‍ ബ്ലോഗിലെ മമ്മൂട്ടി 1988 ല്‍ ഇറങ്ങിയ സംഘം ചിത്രത്തിലെ മമ്മൂട്ടിയേക്കാള്‍ ചെറുപ്പമാണെന്നാണ് ലാലു അലക്‌സിന്റെ വിലയിരുത്തല്‍. സംഘം സംവിധാനം ചെയ്ത ജോഷിയാണ് താന്‍ ഈ കാര്യം പറഞ്ഞെന്നും താരം വ്യക്തമാക്കി. ലാലു ആലക്‌സിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ജോഷി സാറിനോട് ചോദിച്ചു, 'സാര്‍, സംഘം എന്ന സിനിമയില്‍ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നോ?' അതാണ് ഡെഡിക്കേഷന്‍. എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്.' 

സേതു സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗില്‍ ലാലു അലക്‌സും പഞ്ചായത്ത് പ്രസിഡന്റിന്റെ റോളിലാണ് എത്തുന്നത്. നിരവധി യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓണത്തിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ചെന്നൈയില്‍ കനത്ത മഴ; ഒറ്റ മണിക്കൂറില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ, വിമാനസര്‍വീസുകള്‍ തടസപ്പെട്ടു

ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം, തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്‍ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം