ചെന്നൈയില്‍ കനത്ത മഴ; ഒറ്റ മണിക്കൂറില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ, വിമാനസര്‍വീസുകള്‍ തടസപ്പെട്ടു

തമിഴ്‌നാട്ടില്‍ 23വരെ മഴ തുടരുമെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
chennai  rain
റോഡുകളിലെ വെള്ളക്കെട്ട് പിടിഐ
Edited By:
Updated on: 
1 min read

ചെന്നൈ: വടക്കന്‍ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളിലെ അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. തുലാവര്‍ഷം ആരംഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ തീവ്രമഴയാണ് ലഭിക്കുന്നത്. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

പാരീസില്‍ 17.5 സെന്റീമീറ്ററും കാര്‍ഗില്‍ നഗര്‍, തിരുവൊറ്റിയൂര്‍ എന്നിവിടങ്ങളില്‍ 12 സെന്റീമീറ്റര്‍ വീതവും മഴയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

chennai  rain
കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

ഒക്ടോബര്‍ 20ന് നീലഗിരി, കോയമ്പത്തൂര്‍, തേനി, ദിണ്ടിഗല്‍, തെങ്കാശി, തിരുനല്‍വേലി, കന്യാകുമാരി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധുര, സേലം, ഈറോഡ്, തിരുച്ചിറപ്പള്ളി,തൂത്തുക്കുടി ജില്ലകളിലും മഴ ശക്തമായേക്കും. റോഡ് ഗതാഗതത്തിനു പുറമേ ചെന്നൈ വിമാനത്താവളത്തിലെ സര്‍വീസുകളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.

chennai  rain
മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി; അബദ്ധത്തില്‍ വെടിയുതിര്‍ന്നു, ദാരുണാന്ത്യം

കൊല്‍ക്കത്തയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും ഇന്‍ഡിഗോ വിമാനം തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചു വിട്ടു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ഹൈദരാബാദ്, മധുര, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പന്ത്രണ്ടോളം വിമാന സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകി.

Summary

Heavy rain fall in chennai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com