Entertainment

സംയുക്ത മേനോന്‍ പുറത്ത്, മമ്മൂട്ടി ചിത്രത്തില്‍ നിമിഷ സജയന്‍ നായിക

ബോബി- സഞ്ജയിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലാണ് സുപ്രധാനമായ കഥാപാത്രമായി നിമിഷ സജയന്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ നായിക. ബോബി- സഞ്ജയിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലാണ് സുപ്രധാനമായ കഥാപാത്രമായി നിമിഷ സജയന്‍ എത്തുന്നത്. നേരത്തെ സംയുക്താ മേനോന് വേണ്ടി മാറ്റിവെച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ജയസൂര്യ നായകനായി എത്തുന്ന വെള്ളത്തില്‍ അഭിനയിക്കാനുള്ളതിനാലാണ് സംയുക്ത മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. 

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ ഗായത്രി അരുണാണ് മറ്റൊരു നായിക. ജോജുജോര്‍ജ്, മുരളി ഗോപി, മാത്യു തോമസ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. 

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രമായ നാല്പത്തിയൊന്നാണ് നിമിഷയുടെ അടുത്ത റിലീസ്. ഫഹദ്ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് നിമിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. വിധു വിന്‍സന്റിന്റെ സ്റ്റാന്‍ഡ് അപ്പ്, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം