Entertainment

"അയാൾ തിരിച്ചുവന്നാൽ ഞാൻ സീരിയൽ വിട്ടിട്ട് തിരിച്ചുപോരും"

പിന്തുണയുമായി വന്ന ചിലരുടെ വാക്ക് പരിഗണിച്ചാണ് ചാനലിന്റെ മീറ്റിങിന് പോയത്. അയാള്‍ തിരിച്ചു വരികയാണെങ്കില്‍ പരമ്പര വിട്ടിട്ട് തിരിച്ചു പോരും. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെ മാറ്റാമെന്ന് ചാനൽ ഉറപ്പു നൽകിയതായി നടി നിഷ സാരം​ഗ്. ഇതിന്റെ അടിസ്ഥാനത്തിൽ സീരിയലിൽ തുടരും. മറിച്ച് ആ സംവിധായകൻ തന്നെയാണ് വീണ്ടും വരുന്നതെങ്കിൽ, താൻ ആ പരമ്പരയിൽ ഇനി അഭിനയിക്കില്ലെന്നും നിഷ വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിനോടാണ് നിഷ നിലപാട് അറിയിച്ചത്. 

ഉപ്പും മുളകും സീരിയൽ സംവിധായകൻ ഉണ്ണികൃഷ്ണൻ തന്നോട് മോശമായി പെരുമാറുന്നതായി ആരോപിച്ച് നിഷ സാരം​ഗ് കഴിഞ്ഞദിവസം രം​ഗത്തെത്തിയിരുന്നു. കടുത്ത ഭാഷയിൽ പ്രതികരിച്ച തന്നെക്കുറിച്ച് ഇയാൾ അപവാദം പ്രചരിപ്പിച്ചതായും നടി ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ചാനൽ നടിയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. 

സംഭവത്തിന്റെ സത്യാവസ്ഥ അറിയാവുന്ന ചിലരുണ്ട്. ഇതെല്ലാം കണ്ട് അനുഭവമുള്ള, പിന്തുണയുമായി വന്ന ചിലരുടെ വാക്ക് പരിഗണിച്ചാണ് ചാനലിന്റെ മീറ്റിങിന് പോയത്. എന്നെ പിരിച്ചു വിട്ടിട്ടില്ല എന്നാണ് ചാനലുകാര്‍ പറയുന്നത്. എന്നാല്‍, സംവിധായകനെ മാറ്റിയതിന് ശേഷമേ ഞാന്‍ സീരിയലില്‍ തുടരൂ. ഇക്കാര്യം അവര്‍ ഉറപ്പ് തന്നിട്ടുണ്ട്. അഥവാ അയാള്‍ തിരിച്ചു വരികയാണെങ്കില്‍ ഞാന്‍ പരമ്പര വിട്ടിട്ട് തിരിച്ചു പോരും. നിഷ സാരം​ഗ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം