Entertainment

സംവിധായകന്‍ വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവോ??

തമിഴ് സിനിമാ സംവിധായകന്‍ വിജയും അമലാ പോളും നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2014ല്‍ ആയിരുന്നു വിവാഹിതരായത്.

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമാ സംവിധായകന്‍ വിജയും അമലാ പോളും നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2014ല്‍ ആയിരുന്നു വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നെങ്കിലും ബന്ധം അധികകാലം നീണ്ടുനിന്നില്ല. ക്രിസ്ത്രീയ ആചാര പ്രകാരവും ഹിന്ദു മതാചാര പ്രകാരവും ഇവര്‍ വിവാഹിതരായിരുന്നു. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹ മോചനം നേടി.

വിവാഹമോചനത്തിന് ശേഷം അമല പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുകയാണ് എന്നാണ് തമിഴ് മാധ്യമങ്ങളില്‍ നിന്നറിയുന്ന പുതിയ വാര്‍ത്ത. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വധുവിനായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നാണ് വിജയോട് അടുത്തുനില്‍ക്കുന്നവര്‍ പറയുന്നത്.

2011ല്‍ വിക്രം നായകനായ ദൈവത്തിരുമകളില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമല വിജയുമായി അടുക്കുന്നത്. പിന്നീട് വിജയ് തന്നെ സംവിധാനം ചെയ്ത തലൈവയിലും അമല നായികയായി എത്തിയിരുന്നു. തമിഴിലെ നിരവധി ഹിറ്റു സിനിമകളൊരുക്കിയ സംവിധായകനാണ് വിജയ്. 'തലൈവ' 'കിരീടം' എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്