Entertainment

സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ അന്തരിച്ചു; മരണം മെക്കയില്‍

അമ്മ സജീല കപൂറിനൊപ്പം മെക്കയില്‍ തീര്‍ഥയാത്ര പോയതായിരുന്നു ഷാരൂഖ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍ അന്തരിച്ചു. 23 വയസ്സായിരുന്നു. തിങ്കളാഴ്ച മെക്കയില്‍ വച്ച് ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മരണം. അമ്മ സജീല കപൂറിനൊപ്പം മെക്കയില്‍ തീര്‍ഥയാത്ര പോയതായിരുന്നു ഷാരൂഖ്. മരിക്കുന്നതിന് തൊട്ടുമുന്‍പായി ശ്വാസതടസം അനുഭവപ്പെടുകയും വിറക്കുകയുമായിരുന്നു. കാലാവസ്ഥ മാറിയതിന്റെ ബുദ്ധിമുട്ടായിരിക്കും എന്നാണ് അമ്മ ചിന്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 

സംവിധായകന്റെ മകന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം ചെന്നൈയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂര്‍ ആഗ്രഹിച്ചിരുന്നു. 

ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.  തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മാമ്പഴക്കാലം, തുറുപ്പുഗുലാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT