Entertainment

സംവിധായകന്റെ നെഞ്ചില്‍ ചവിട്ടി മമ്മൂട്ടി, വീഴ്ച കണ്ട് കയ്യടിച്ച് കാണികള്‍; ഷൈലോക്ക് മേക്കിങ് വീഡിയോ

സംവിധായകന്‍ അജയ് വാസുദേവ് അഭിനയിച്ച രംഗവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനായി എത്തിയ ഷൈലോക്ക് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സെറ്റിലെ രസകരമായ കാഴ്ചകളും സ്റ്റണ്ട് സീനുകളുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മേക്കിങ് വിഡിയോ.

സംവിധായകന്‍ അജയ് വാസുദേവ് അഭിനയിച്ച രംഗവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ചവിട്ടുകിട്ടി തെറിച്ചുവീഴുന്ന അജയിനെയാണ് കാണുന്നത്. സംവിധായകന്റെ പതനം കയ്യടികളോടെയാണ് ഷൂട്ടിങ് കാണാനെത്തിയവര്‍ സ്വീകരിച്ചത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അജയ് വാസുദേവ് അഭിനയിച്ചിരിക്കുന്നത്.

അജയ് വാസുദേവ് ഒന്നിച്ചുള്ള മമ്മൂട്ടിയുടെ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. തമിഴ് നടന്‍ രാജ് കിരണിന്റെ ആദ്യ മലയാളം ചിത്രമാണ് ഷൈലോക്ക്.  മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.  ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി