Entertainment

സംവിധായകൻ എസ് എൽ പുരം ആനന്ദ് അന്തരിച്ചു 

സംസ്കാരം ഇന്ന് രാവിലെ പത്തുമണിക്ക്

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ എസ് എൽ പുരം ആനന്ദ് അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്തുമണിക്കാണ് സംസ്കാരം. 

പ്രൊഡക്‌ഷൻ എക്സിക്യുട്ടീവും നടനും സംവിധായകനുമൊക്കെയായി സിനിമയിൽ നിറഞ്ഞുനിന്ന ആനന്ദ് എം ജി ആർ മുതൽ മോഹൻലാൽ വരെയുള്ള അഭിനേതാക്കളുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. ആലിലക്കുരുവികൾ, ആറ്റിനക്കരെ എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 

സിനിമാ നിർമ്മാണക്കമ്പനികളായ ഉദയയിലും നവോദയയിലും പ്രൊഡക്‌ഷൻ എക്സിക്യുട്ടീവായിരുന്നു ആനന്ദ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മൈ ഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായി തിളങ്ങിയ ആനന്ദ് പന്ത്രണ്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT