Entertainment

സകല റെക്കോർഡുകളും തകർത്ത് ജിമിക്കി കമ്മൽ; മലയാള സിനിമയിൽ ഇതാദ്യം 

യുട്യൂബിൽ നൂറു ദശലക്ഷം കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാളഗാനമായി മാറിയിരിക്കുകയാണ് ‘ജിമിക്കി കമ്മൽ’

Author : സമകാലിക മലയാളം ഡെസ്ക്

റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ​ഗാനം ‘എന്റമ്മേടെ ജിമിക്കി കമ്മൽ’‍. കേരളത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരെ നേടിയ ​ഗാനം  റിലീസ് ചെയ്തു നിശ്ചിത കാലയളവിനുള്ളിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാളം ഗാനമായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഈ ​ഗാനം.

യുട്യൂബിൽ നൂറു ദശലക്ഷം കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാളഗാനമായി മാറിയിരിക്കുകയാണ് ജിമിക്കി കമ്മൽ. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെയാണു ഗാനം നൂറു മില്യൺ കടന്ന വാർത്ത പുറത്തുവിട്ടത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷാൻ ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.

അനിൽ പനച്ചൂരാൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ്. ഇടയ്ക്ക് യൂട്യൂബില്‍ നിന്ന് ​ഗാനം പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും എത്തുകയായിരുന്നു. 2017 ഓഗസ്റ്റ്് 17-ാം തിയതിയാണ് ഗാനം ആദ്യമായി യൂട്യൂബിലെത്തിയത്.
 ഇറങ്ങിയ ശേഷം മാസങ്ങളോളം ട്രെൻഡിങ് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനം പിടിച്ചടക്കിയിരുന്നു ജിമിക്കി കമ്മൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി