Entertainment

സജനയുടെ കണ്ണീർ തുടയ്ക്കാൻ ജയസൂര്യ; ബിരിയാണിക്കടയ്ക്ക് സഹായവുമായി നടൻ 

സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ ജയസൂര്യ സാമ്പത്തികസഹായം നൽകും

Author : സമകാലിക മലയാളം ഡെസ്ക്

രഞ്ഞുതളർന്ന് ക്യാമറയ്ക്ക് മുന്നിൽ സങ്കടം പറഞ്ഞെത്തിയ സജന ഷാജിയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിരിയാണി വിറ്റ് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ച ട്രാൻസ്ജെൻഡറായ സജനയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ കണ്ണുനിറയ്ക്കുന്നതാണ്. വഴിയോരക്കച്ചവടം ചിലർ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു. 

കുടുക്കപൊട്ടിച്ചുവരെ കണ്ടെത്തിയ പണം ഉപയോ​ഗിച്ചാണ് സജന കച്ചവടം തുടങ്ങിയത്. കൊച്ചിയിൽ കച്ചവടത്തിന് ഇറങ്ങിയ സജനയെയും കൂട്ടുകാരെയും മറ്റ് വഴിയോര കച്ചവടക്കാർ ശാരീരികമായും മാനസികമായും തളർത്തി. ഇതോടെ പൊതിഞ്ഞെടുത്ത ഭക്ഷണമെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരേണ്ടിവന്നു. ഇപ്പോഴിതാ സജനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ ജയസൂര്യ സാമ്പത്തികസഹായം നൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT