Entertainment

സജ്ന ഷാജിക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ, നാളെ ഉച്ചയ്ക്ക് ഇരുമ്പനത്തെത്തും 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന

Author : സമകാലിക മലയാളം ഡെസ്ക്

ഴിയരികിൽ ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ സജന ഷാജിക്ക് പിന്തുണയുമായി ചലച്ചിത്ര-നാടകനടൻ സന്തോഷ് കീഴാറ്റൂർ. സജനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വഴിയരികിൽ ബിരിയാണി വിൽക്കാനൊരുങ്ങുകയാണ് സന്തോഷ്. നാളെ ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് ബിരിയാണി വിൽക്കാനെത്തുന്നത്.

ട്രാൻസ്ജെൻഡേഴ്സിനോട് ചിലർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിക്കാനും എല്ലാ മനുഷ്യർക്കും തുല്യ അവകാശമാണെന്ന് ഓർമ്മിപ്പിക്കാനുമാണ് പരിപാടിയിൽ പങ്കാളിയാകുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന.

ബിരിയാണി വിറ്റ് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ച സജനയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ സോഷ്യൽ മീഡിയയിൽ നിറഞ്ഞതാണ്. വഴിയോരക്കച്ചവടം ചിലർ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു. കരഞ്ഞുതളർന്ന സജനയുടെ ലൈവ് വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് പിന്തുണയറിയിച്ചെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT