Entertainment

സണ്‍ഗ്ലാസും പിന്‍കഴുത്തിലെ ചന്ദ്രക്കലയും: വൈറലായി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട്

പുതിയ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ട്രൈപ്ഡ് പാന്റ്‌സിനൊപ്പം മഞ്ഞ ടോപ് ധരിച്ച് മികച്ച ലുക്കിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

അഡാറ് ലൗവിന്റെ റിലീസും തുടര്‍ന്ന് ഒമര്‍ ലുലുവും നൂറിന്‍ ഷെരീഫുമായുമുളള അഭിപ്രായ വ്യത്യാസങ്ങളുമൊക്കെയായി ആകെ വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇതിനിടെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്. 6.7 മില്യണ്‍ ഫോളോവേഴ്‌സുള്ള സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പുതിയ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ട്രൈപ്ഡ് പാന്റ്‌സിനൊപ്പം മഞ്ഞ ടോപ് ധരിച്ച് മികച്ച ലുക്കിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടിവെച്ച് തിരിഞ്ഞ് നില്‍ക്കുന്ന പ്രിയയുടെ ഫോട്ടോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. പിന്‍കഴുത്തിന് താഴെ ചെയ്തിരിക്കുന്ന മൂണ്‍ ടാറ്റൂ ഈ സ്റ്റൈലില്‍ ഏറെ മനോഹരമായിട്ടുണ്ട്.

ഏതായാലും ഇന്‍സ്റ്റഗ്രാമില്‍ പ്രിയയ്ക്ക് ലൈക്കുകള്‍ മാത്രമാണ്. മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള താരം എന്ന പദവിയും പ്രിയയ്ക്ക് തന്നെ. ഒറ്റരാത്രി കൊണ്ടാണ് ആറ് ലക്ഷത്തിലധികം ഇവര്‍ക്ക് ആറ് ലക്ഷത്തിലേറെ ആരാധകരുണ്ടായതും. 

ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ താരം ഇപ്പോള്‍  ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ രംഗത്ത് വന്നിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും