Entertainment

സമ്മതം പറഞ്ഞ് മിയയും അശ്വിനും; മനസ്സമ്മത വിഡിയോയും ചിത്രങ്ങളും 

പേസ്റ്റൽ പിങ്ക് നിറത്തിലെ ഷിമ്മറി ലെഹങ്കയിൽ അതി സുന്ദരിയായാണ് മിയ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടി മിയ ജോർജിൻറെ മനസമ്മതം കഴിഞ്ഞു. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. പാലാ സെൻറ് തോമസ് കത്തീഡ്രലിൽ വച്ചായിരുന്നു ചടങ്ങ്.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മത ചടങ്ങിൽ പങ്കെടുത്തത്. 

മനസ്സമ്മതത്തിന്റെ ചിത്രങ്ങൾ മിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പേസ്റ്റൽ പിങ്ക് നിറത്തിലെ ഷിമ്മറി ലെഹങ്കയിൽ അതി സുന്ദരിയായാണ് മിയ എത്തിയത്. വെള്ള ഷർട്ടിൽ പേസ്റ്റൽ ​ഗ്രീൻ നിറമുള്ള ഓവർകോട്ട് ആയിരുന്നു അശ്വിന്റെ വസ്ത്രം. ലേബെൽഎം സിഗ്നേച്ചർ വെഡ്ഡിംഗ്‍സ് ആണ് മിയയുടെ വസ്ത്രമടക്കം എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ചത്. 

ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി ജോണിൻറെ നേതൃത്വത്തിലുള്ള പ്ലാൻ ജെ സ്റ്റുഡിയോസ് ആണ് ചിത്രങ്ങൾ പകർത്തിയത്. പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ മുൻകരുതലുകളോടും കൂടിയാണ് ചടങ്ങ് നടന്നത്. 

കഴിഞ്ഞ ജൂൺ ആദ്യമായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹനിശ്ചയം. അശ്വിന്റെ വീട്ടിൽവച്ചാണ് ചടങ്ങുകൾ നടന്നത്. സെപ്റ്റംബറിലാണ് വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ