Entertainment

സമ്മർ ഇൻ ബെത്‌ലഹേം മുതൽ 23 വർഷം, മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് മേക്കപ്പ്മാൻ; വൈറൽ 

സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രിപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള നടി മഞ്ജു വാര്യരുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇപ്പോഴത്തെ മഞ്ജുവുമായുള്ള താരതമ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമ്മർ ഇൻ ബെത്‌ലഹേം എന്ന സിനിമയിലെ താരത്തിന്റെ ലുക്ക് ആണ് ആദ്യ ചിത്രത്തിലുള്ളത്. 1997ൽ പകർത്തിയതാണ് ഇത്. 

സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മിൽ 23 വർഷത്തെ വ്യത്യാസമുണ്ട്. മഞ്ജുവിന്റെ പുതിയ ചിത്രം ചതുർമുഖത്തിലെ ലുക്കാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. സമ്മർ ഇൻ ബെത്‌ലഹേമിൽ മഞ്ജുവിനെ അഭിരാമിയാക്കി ഒരുക്കാൻ രാജേഷ് സഹായിയായി ഉണ്ടായിരുന്നു. ചതുർമുഖത്തില്‍ മഞ്ജുവിന് മേക്കപ്പ് ഒരുക്കുന്നത് രാജേഷ് നെന്മാറ തന്നെയാണ്.

രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി എന്നീ പുതുമുഖ സംവിധായകർ ചേര്‍ന്ന് ഒരുക്കുന്ന ഹൊറർ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്നും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജിസ്‌ടോംസ് മൂവീസിന്‍റെ ബാനറില്‍ ജിസ്സ് ടോംസ്സും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം എന്നിവയാണ് മഞ്ജുവിന്‍റേതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT