Entertainment

'സല്‍മാന്‍, സത്യത്തില്‍ നിങ്ങള്‍ക്കെന്നോട് ക്ഷമിക്കാന്‍ കഴിയുമോ?' ഇനിയെങ്കിലും തുറന്ന് പറയൂവെന്ന് വിവേക് ഒബ്രോയ്

പല പൊതുവേദികളിലും സല്‍മാനോട് വിവേക് ഒബ്രോയ് പഴയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ മാപ്പു പറഞ്ഞു. പക്ഷേ സല്‍മാന്‍ ഖാന്‍ ഇതേക്കുറിച്ച് ഒരക്ഷരം പോലും

Author : സമകാലിക മലയാളം ഡെസ്ക്

ല്‍മാന്‍ ഖാന് ട്രൂത്ത് സെറം( സത്യം മാത്രം പറയാനുള്ള മരുന്ന്) നല്‍കി വിവേക് ഒബ്രോയ്ക്ക് മുന്നില്‍ ഇരുത്തിയാല്‍ ഒറ്റ ചോദ്യമേ പുറത്തേക്ക് വരികയുള്ളൂ,  സല്‍മാന്‍ നിങ്ങള്‍ ശരിക്കും ക്ഷമിക്കുന്നതില്‍ വിശ്വസിക്കുന്നുണ്ടോയെന്ന്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് ഒബ്രോയ് സല്‍മാനുമായുള്ള പിണക്കം തീര്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്‌.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അസുഖകരമായ ഓര്‍മ്മയാണ് വിവേക് ഒബ്രോയ്ക്ക് ആ സംഭവം. ഐശ്വര്യ റായുമായുള്ള പ്രേമം തലയ്ക്ക് പിടിച്ച് നില്‍ക്കുന്ന കാലം. ഐശ്വര്യയുടെ പഴയ കാമുകനായ സല്‍മാന്‍ മദ്യപിച്ച് ലക്കുകെട്ട് പാതിരാത്രിയില്‍ 41 തവണ തന്നെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വാര്‍ത്താ സമ്മേളനത്തില്‍ വിവേക് ഒബ്രോയ് തുറന്നടിച്ചു

ബോളിവുഡ് ഞെട്ടി. വിവേക് ഒബ്രോയ് എന്ന നടന്റെ കരിയര്‍ അവിടെ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. അത് ഒരു പരിധി വരെ സത്യമായി. കരാര്‍ ചെയ്യപ്പെട്ടിരുന്ന പല ചിത്രങ്ങളില്‍ നിന്നും വിവേക് പുറത്താക്കപ്പെട്ടു.  വിവാദ വാര്‍ത്താസമ്മേളനവിഷയത്തില്‍ നിന്ന് ഐശ്വര്യ വളരെ വിദഗ്ധമായി കൈകഴുകിയൊഴിഞ്ഞു.

പിന്നീട് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു. പല പൊതുവേദികളിലും സല്‍മാനോട് വിവേക് ഒബ്രോയ് പഴയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ മാപ്പു പറഞ്ഞു. പക്ഷേ സല്‍മാന്‍ ഖാന്‍ ഇതേക്കുറിച്ച് ഒരക്ഷരം പോലും ഇതുവരേക്കും മിണ്ടിയിട്ടില്ലെന്നതാണ് കൗതുകകരം. പിഎം മോദിയെന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് വിവേക് ഒബ്രോയ് ഇപ്പോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം