Entertainment

സല്‍മാനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ഒരുകാര്യം! വെളിപ്പെടുത്തി ജാക്വിലിന്‍ ഫര്‍ണാണ്ടസ് 

പ്രിയ സൂഹൃത്തിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് ജാക്വിലിന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടിയാണ് ജാക്വിലിന്‍ ഫര്‍ണാണ്ടസ്. ഇപ്പോഴിതാ പ്രിയ സൂഹൃത്തിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് ജാക്വിലിന്‍. സല്‍മാനുമായി അടുത്ത് ഇടപെട്ടിട്ടുള്ളതിനാല്‍ അദ്ദേഹത്തെക്കുറിച്ച് ഒരു കാര്യം തനിക്ക് പറയാനാകും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജാക്വിലിന്റെ വെളിപ്പെടുത്തല്‍. സല്‍മാന് ഉറങ്ങാന്‍ ഒട്ടും സമയം കിട്ടാറില്ല എന്നാണ് താരം പറഞ്ഞത്. 

പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സല്‍മാനിപ്പോള്‍. ഇതിനുപുറമേ ബിഗ് ബോസ് സീസണ്‍ 13ഉം സല്‍മാന്റെ തിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഷേര്‍ ഖാന്‍, കഭി ഈദ് കഭി ദിവാലി എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ക്കായി സല്‍മാന്‍ കരാറായിട്ടുമുണ്ട്. 

'സല്‍മാന്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ജോലിചെയ്യുന്ന ആളാണ്. ഒന്നില്ലെങ്കില്‍ ഫ്‌ളൈറ്റിലായിരിക്കും അല്ലെങ്കില്‍ ബിഗ് ബോസിന്റെ സെറ്റിലേക്ക് യാത്രചെയ്യുകയായിരിക്കും. അദ്ദേഹം എപ്പോഴും ജോലിയുടെ തിരക്കിലാണ്', സല്‍മാന്റെ തിരക്കിട്ട ജീവിതത്തെക്കുറിച്ച് ജാക്വിലിന്‍ പറഞ്ഞു. 

റേസ് 3, കിക്ക് തുടങ്ങിയ ചിത്രങ്ങളില്‍ ജാക്വിലിനും സല്‍മാനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് കിക്കിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകളുമുണ്ട് എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT