Entertainment

സല്‍മാന്‍ അഭിപ്രായ സര്‍വേ, ഞാന്‍ എക്‌സിറ്റ് പോള്‍, അവസാന ഫലം ഇങ്ങനെ; ഐശ്വര്യ റായിയുടെ പ്രണയത്തെ ട്രോളാക്കി വിവേക് ഒബ്രോയ്; വിമര്‍ശനം

മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇവിടെ രാഷ്ട്രീയമില്ല ജീവിതം മാത്രമാണുള്ളത് എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

 
ന്റെ മുന്‍ കാമുകിയുടെ പ്രണയബന്ധങ്ങളെ ഇലക്ഷന്‍ ട്രോളാക്കി ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ്. താരസുന്ദരി ഐശ്വര്യ റായിയുടെ പ്രണയബന്ധങ്ങളെയാണ് ട്രോളാക്കി താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് സര്‍വേകളുമായും അന്തിമഫലമായും ബന്ധിപ്പിച്ചാണ് ട്രോള്‍. 

ഐശ്വര്യയുടെ സല്‍മാന്‍ ഖാനുമായും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ സര്‍വേകളായും അഭിഷേകുമായുള്ള ദാമ്പത്യ ജീവിതത്തെ ഫലമായുമാണ് കാണിക്കുന്നത്. മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇവിടെ രാഷ്ട്രീയമില്ല ജീവിതം മാത്രമാണുള്ളത് എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സല്‍മാനുമായുള്ള ഐശ്വര്യയുടെ ബന്ധം അഭിപ്രായ സര്‍വേ ആയും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടാണ് ട്രോളില്‍ പറയുന്നത്. അഭിഷേകും ആരാധ്യയും ഒന്നിച്ചുള്ള ഐശ്വര്യയുടെ ചിത്രത്തെ അന്തിമഫലമായിട്ടാണ് കാണിക്കുന്നത്. 

വിവേക് ഒബ്രോയും ഐശ്വര്യയും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം തകര്‍ന്നതോടെയാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. വിവേക് ഒബ്രോയ്ക്ക് മുന്‍പ് ഐശ്വര്യ പ്രണയിച്ചിരുന്നത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെയാണ്. ഈ ബന്ധം വലിയ വിവാദമായിരുന്നു. ഐശ്വര്യയുമായി പ്രണയത്തിലായതോടെ വിവേക് ഒബ്രോയിയുമായി സല്‍മാന്‍ ശത്രുതയിലായി. 

മുന്‍കാമുകിയുടെ ജീവിതത്തെ ട്രോളാക്കി പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് വിവേക് ഒബ്രോയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിലൂടെ വിവേക് ഒബ്രോയുടെ നിലവാരമാണ് പുറത്തുവന്നത് എന്നാണ് ചിലര്‍ പറയുന്നത്. തന്നെപ്പോലെ തരംതാഴ്ന്ന ഒരാളെ പ്രണയിച്ചുപോയതിന് ഐശ്വര്യയോട് സഹതാപം തോന്നുന്നെന്നും കമന്റുകളുണ്ട്. മറ്റൊരാളുടെ ജീവിതത്തെ തമാശയാക്കരുതെന്നും തനിക്ക് ആരാണ് വിവേക് എന്ന് പേരിട്ടതെന്നും ചിലര്‍ പറയുന്നുണ്ട്. ഒരു സ്ത്രീയെയും അവരുടെ കുഞ്ഞിനെയും നാണംകെടുത്തുന്ന ട്രോള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT