Entertainment

സല്‍മാന്‍ ഖാനെ കടത്തിവെട്ടി അക്ഷയ് കുമാര്‍; മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ ഒന്നാമത്, വരുമാനം 64.5 കോടി

മലയാളത്തില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയുമാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്


ബോളിവുഡില്‍ ഏറ്റവും വരുമാനം നേടുന്ന താരമായി അക്ഷയ്കുമാര്‍. വര്‍ഷങ്ങളായി സല്‍മാന്‍ കയ്യടക്കിവെച്ചിരുന്ന സ്ഥാനമാണ് അക്ഷയ് നേടിയെടുത്തത്. ഫോബ്‌സ് പുറത്തുവിട്ട ഈ വര്‍ഷത്തെ പട്ടികയിലാണ് 293.25 കോടി നേടി അക്ഷയ്കുമാര്‍ രണ്ടാം സ്ഥാനം നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയാണ് ആദ്യസ്ഥാനത്ത്. സല്‍മാന്‍ ഖാന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 229.25 കോടിയാണ് അദ്ദേഹത്തിന്റെ വരുമാനം. 2016 മുതല്‍ ബോളിവുഡില്‍ ഏറ്റവും പണം സമ്പാദിക്കുന്ന താരമായിരുന്നു സല്‍മാന്‍. 

മലയാളത്തില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയുമാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള താരങ്ങള്‍. 64.5 കോടി വരുമാനമുള്ള മോഹന്‍ലാല്‍ 27ാം സ്ഥാനത്താണ്. 33.5 കോടിയാണ് മമ്മൂട്ടിയുടെ വരുമാനം. താരം 62ാം സ്ഥാനത്താണ്. തെന്നിന്ത്യയില്‍ നിന്ന് ഏറ്റവും ആദ്യ രജനീകാന്തിനാണ്. 94 കോടി വരുമാനമുള്ള താരം 13ാം സ്ഥാനത്താണ്. പ്രഭാസ്, വിജയ്, അജിത്ത്, എസ്. ശങ്കര്‍, കമല്‍ഹാസന്‍, ധനുഷ്, തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. 

സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ നാലാം സ്ഥാനത്താണ്. ബോളിവുഡിലെ രണ്ട് വനിത താരങ്ങളും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ആലിയ ഭട്ട് എട്ടാം സ്ഥാനത്തും ദീപിക പദുക്കോണ്‍ പത്താം സ്ഥാനത്തുമാണ്. ഷാരുഖ് ഖാന്‍, രണ്‍വീര്‍ സിങ് എന്നിവരാണ് ആദ്യ പത്തില്‍ ഇടംനേടിയ ബോളിവുഡ് താരങ്ങള്‍. 2019 ലെ അവരുടെ വരുമാനം മാത്രമല്ല താരമൂല്യം കൂടി കണക്കിലാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് മാഗസീന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്ത്, കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവിട്ട് ട്രംപ് ( വിഡിയോ )

സഞ്ജു ഇന്നും മിന്നിക്കുമോ?; പോരാടാൻ ഗുജറാത്ത്, ജയമുറപ്പിക്കാൻ ചെന്നൈ

'പ്രേക്ഷകർ വളർന്നതു കൊണ്ടാണ് ഞങ്ങൾ വളർന്നത്; 15 കൊല്ലം മുൻപിലാണ് നമ്മൾ, പുറകിലല്ല'

വീണ്ടും പാമ്പ് കടിയേറ്റ് മരണം, തളിപ്പറമ്പില്‍ 65കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാലാമത്തേത്

വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

SCROLL FOR NEXT