Entertainment

സസ്രിയ തിരിച്ചെത്തുന്നു പൃഥിരാജ് ചിത്രത്തിലൂടെ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നസ്രിയ വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. അജ്ഞലി മോനോന്‍ ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം നസ്രിയ എത്തുന്നത്. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവ് ഫഹദ് ഫാസില്‍ നേരത്തെ പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തില്ല, തീര്‍ച്ചയായും മടങ്ങിവരുമെന്ന് നസ്‌റിയയും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. നസ്രിയ തിരിച്ചത്തുന്ന വിവരം ന്സ്രിയ തന്നെയാണ് ആരാധകരെ അറിയിച്ചത്

ചിത്രത്തില്‍ പൃഥിരാജാണ് നായകന്‍. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നവംബര്‍ ഒന്നിന് ഊട്ടിയിലാണ് ചിത്രീകരണം ആരംഭിക്കുക. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ലിറ്റില്‍ സ്വയമ്പ് ആണ് ക്യാമറ. 2018ലെ വേനലവധിക്ക് ചിത്രം തീയറ്ററുകളിലേക്കെത്തും.

നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലും നസ്രിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഫഹദാണ് നസ്‌റിയയുടെ ജോഡിയായി എത്തിയത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതും വിവാഹം ചെയ്തതും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്