Entertainment

സഹായഹസ്തവുമായി മറഡോണ; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണ സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ സംഭാവന നല്‍കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായവുമായി ടൊവിനോയും കൂട്ടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണ സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ ഇവര്‍ സംഭാവന ചെയ്യും. 

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റിവയ്ക്കുമെന്ന് ടൊവിനോ പറഞ്ഞു.

സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം ലൈവ് വിഡിയോയിലൂടെയാണ് ടൊവിനോ ഈ വാര്‍ത്ത പങ്കുവച്ചത്.

ജൂലൈ 27ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖം ശരണ്യ ആര്‍ നായരന്‍ ആണ് നായിക. അങ്കമാലി ഡയറീസില്‍ യൂ ക്ലാംബ് രാജനായി തകര്‍ത്താടിയ ടിറ്റോ വില്‍സണ്‍, കിച്ചു വര്‍ക്കി, ചെമ്പന്‍ വിനോദ്, ബര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ് ഭാസ്‌കര്‍, നിരഞ്ജന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. എസ്. വിനോദ് കുമാര്‍ ആണ് നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT