Entertainment

സഹോദരന്റെ വിവാഹവേദിയിൽ കാമുകനൊപ്പം സുസ്മിതയുടെ നൃത്തം; ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് താരം 

ഗോവയിൽ വച്ച് ബംഗാളി ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരവും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നിന്റെ സഹോദരന്‍ രാജീവ് സെന്നും ടെലിവിഷന്‍ താരം ചാരു അശോപയും വിവാഹിതരായി. ​ഗോവയിൽ വച്ച് ബംഗാളി ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. 

ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പൂറത്തുവന്നു. ജൂലൈ 11 ന് മുംബൈയിലെ ഒരു രജിസ്റ്റര്‍ ഓഫീസില്‍ രാജീവും ചാരുവും ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നു. 

കാമുകന്‍ റോഹ്മാന്‍ ഷോളിനും രണ്ട് മക്കൾക്കും ഒപ്പമാണ് സുസ്മിത വിവാഹാഘോഷങ്ങളിൽ പങ്കെടുത്തത്. വിവാഹസത്കാര വേദിയിൽ കാമുകനൊപ്പം സുസ്മിത ചുവടുവയ്ക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും സുസ്മിത തന്നെ പങ്കുവച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്