Entertainment

സഹോദരന്റെ സിനിമയില്‍ നായികയും നിര്‍മാതാവുമായി മഞ്ജു വാര്യര്‍; ലളിതം സുന്ദരം ഒരുങ്ങുന്നു

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ലളിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ബിജു മേനോനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമോദ് മോഹനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിപാലാണ് സംഗീതം.

സിനിമയില്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഒരു പാട് വര്‍ഷമായി സിനിമയുടെ പിന്നാലെയുണ്ടെന്നും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതുപോലും സിനിമയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു എന്നുമാണ് മഞ്ജു പറഞ്ഞത്.

മഞ്ജുവിന്റെ രണ്ടാം വരവിന് ശേഷം ബിജു മേനോനൊപ്പം ഒന്നിക്കുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ലളിതം സുന്ദരത്തിനുണ്ട്. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റില്‍ അഭിനയിക്കുകയാണ് മഞ്ജു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം