Entertainment

'സഹോദരിയാണ് യഥാർഥ വില്ലൻ', സുശാന്ത് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ട് റിയ

സുശാന്ത് തനിക്കയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റിയ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ നടി റിയ ചക്രബർത്തിയെ ആരോപണങ്ങൾ വിട്ടൊഴിയാതെ പിന്തുടരുകയാണ്. നടന്റെ മരണത്തിന് ഉത്തരവാദി റിയയാണ് എന്ന തരത്തിലാണ് ആരോപണങ്ങൾ. സുശാന്തിന്റെ കുടുംബം അടക്കം നടിക്കെതിരെ രം​ഗത്തെത്തുകയും ചെയും. ഇപ്പോഴിതാ തന്റെ ഭാ​ഗം ന്യായീകരിച്ച് സുശാന്ത് തനിക്കയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റിയ.

സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളാണ് റിയ പുറത്തുവിട്ട സ്ക്രീൻഷോട്ടിലെ ഉള്ളടക്കം. സഹോദരിയുടെ സ്വഭാവം തന്നെ വല്ലാതെ അലട്ടുന്നുവെന്നാണ് സന്ദേശത്തിലെ സുശാന്തിന്റെ വാക്കുകൾ. തന്റെ സുഹൃത്ത് സിദ്ധാർഥിനെ പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും നടൻ റിയയോട് പങ്കുവയ്ക്കുന്നുണ്ട്. സഹോദരിയാണ് യഥാർഥ വില്ലനെന്നാണ് സുശാന്തിന്റെ വാക്കുകൾ.

നേരത്തെ സുശാന്തിന്റെ ഡയറിയിലെ പേജ് റിയ പുറത്തുവിട്ടിരുന്നു. ജീവിതത്തിൽ കടപ്പാടുള്ളവരുടെ പേരുകൾ നടൻ കുറിച്ചിരിക്കുന്നതാണ് ഇതിലുള്ളത്. റിയയോടും കുടുംബത്തോടുമുള്ള അടുപ്പം വെളിവാക്കുന്നതായിരുന്നു ഡയറിയിലെ വാക്കുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT