Entertainment

സായി പല്ലവി നക്‌സലൈറ്റാകുന്നു; നായകന്‍ റാണ ദഗ്ഗുബട്ടി

പൊലീസ് ഓഫീസറും നക്‌സലൈറും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളം സിനിമയിലൂടെ എത്തി തെന്നിന്ത്യയിലെ മുന്‍നിര നായികയായിരിക്കുകയാണ് സായി പല്ലവി. ധനുഷ് നായകനായ മാരി 2 റിലീസ് ചെയ്യുന്നതോടെ സായി പല്ലവിയുടെ സ്ഥാനം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം ആരാധകരുടെ മനസു കവര്‍ന്നത്. ഇപ്പോള്‍ നക്‌സലൈറ്റായി ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് സായി പല്ലവി. 

പുതിയ തെലുങ്ക് ചിത്രത്തിലാണ് താരം നക്‌സലൈറ്റായി എത്തുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിയാണ് ചിത്രത്തിലെ നായകന്‍. വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിരാട പര്‍വ്വം 1992 എന്നാണ് പേരിട്ടിരിക്കുന്നത്. പൊലീസ് ഓഫീസറായാണ് റാണ എത്തുന്നത്. 

തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള ചിത്രം പോലീസ് ഓഫീസറും നക്‌സലൈറും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്. എന്നാല്‍ പ്രണയം മാതമല്ല രാഷ്ട്രീയവും ആക്ഷനും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT