Entertainment

സായി പല്ലവി സാരിയില്‍ റൗഡി ബേബി കളിച്ചാലും സൂപ്പര്‍; വൈറലായി വിഡിയോ

അവാര്‍ഡ് വേദിയില്‍ സാരിയുടുത്തുകൊണ്ട് റൗഡി ബേബിക്ക് ചുവടുവെക്കുന്ന സായിയുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ മലര്‍ മിസ്സായി ശ്രദ്ധ നേടിയ സായി പല്ലവി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രിയ നടിയാണ്. മികച്ച നടിയാണെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിക്കാന്‍ സായിക്കായി. എന്നാല്‍ ധനുഷ് ചിത്രം മാരി 2 വിലെ റൗഡി ബേബി എന്ന ഗാനത്തിലൂടെ ലോകത്തെ ഡാന്‍സ് പ്രേമികളെ ഒന്നടങ്കം സായി ഞെട്ടിച്ചു. സായയുടെ ഡാന്‍സ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് ഈ ഗാനത്തിലൂടെയാണ്. ഇപ്പോള്‍ ഒരു അവാര്‍ഡ് വേദിയില്‍ സാരിയുടുത്തുകൊണ്ട് റൗഡി ബേബിക്ക് ചുവടുവെക്കുന്ന സായിയുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ബിഹൈന്‍ഡ് വുഡ്‌സ് ഫിലിം അവാര്‍ഡിലാണ് സായി സാരിയില്‍ ചുവടുവെച്ചത്. അതിരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങാനാണ് താരം എത്തിയത്. കറുപ്പ് സില്‍ക്കിലുള്ള സാരിയണിഞ്ഞ് വളരെ സിംപിളായാണ് താരം അവാര്‍ഡ് ചടങ്ങില്‍ എത്തിയിരുന്നത്. സാരിയില്‍ എങ്ങനെ ഡാന്‍സ് കളിക്കുമെന്ന് കാണിച്ചുതരാമോ എന്ന അവതാരകര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ താരം റൗഡി ബേബിക്ക് ചുവടുവെക്കുകയായിരുന്നു. സാരിയിലും അതിമനോഹരമായി ഡാന്‍സ് കളിക്കുന്ന സായി പല്ലവിയുടെ വിഡിയോ ആരാധകരുടെ മനസു കവരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍