Entertainment

സാരിയില്‍ സുന്ദരിമാരായി ശാലിനിയും ശാമിലിയും; ഇരട്ടകളെ പോലുണ്ടെന്ന് ആരാധകര്‍ (ചിത്രങ്ങള്‍) 

ദീപാവലി ആഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയതാണ് ചിത്രങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരങ്ങളായി എത്തി മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടിമാരാണ് ശാലിനിയും അനിയത്തി ശാമിലിയും. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ മാമാട്ടിക്കുട്ടിയായെത്തിയ ബേബി ശാലിനി പിന്നീട് അനിയത്തിപ്രാവ്, നിറം, അലയ്പായുതെ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. അഞ്ജലി, മാളൂട്ടി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി എത്തി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ശാമിലിയോട് ഒരു കൊച്ചുകുട്ടിയോടുള്ള വാത്സല്യമാണ് പ്രേക്ഷകര്‍ക്ക്. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗംഭീരപ്രകടനങ്ങളായിരുന്നു ബേബി ശാമിലി സമ്മാനിച്ചത്. 

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സാരിയുടുത്തുള്ള താരസഹോദരിമാരുടെ ചിത്രങ്ങള്‍ കണ്ട് ഇരട്ടകളെ പോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കിടെ പകര്‍ത്തിയതാണ് ചിത്രങ്ങള്‍ എന്നാണ് കരുതുന്നത്. 

വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശാലിനി. എന്നാല്‍ ശാമിലി വീണ്ടും സിനിമകളില്‍ സജീവമാകുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി ആയിരുന്നു ശാമിലി നായികയായെത്തിയ ആദ്യ മലയാള സിനിമ. ശാമിലിയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ