Entertainment

സാരിയില്‍ അതിസുന്ദരിയായി നയന്‍താര: 'തങ്ക'ത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് സര്‍പ്രൈസ് രാജകുമാരന്‍

ഇപ്പോള്‍ കടുത്ത പിങ്ക് നിറത്തിലുള്ള ബ്ലൗസില്‍ ഒഴുകിക്കിടക്കുന്ന സാരി ചുറ്റിയ നയന്‍താരയുടെ അതിമനോഹരമായ ഒരു ഫോട്ടോയാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും എപ്പോഴും പരസ്പരം തങ്ങളുടെ ഫോട്ടോസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന കാര്യത്തില്‍ ഒട്ടും പിറകിലല്ല. നയന്‍സിന് എപ്പോഴും സര്‍പ്രൈസ് നല്‍കി ഞെട്ടിക്കുന്ന കാമുനാണ് വിഘ്‌നേഷ് ശിവ. വനിതാദിനത്തിലും നയന്‍താരക്ക് സര്‍പ്രൈസുമായി വിഘ്‌നേഷ് എത്തിയിരുന്നു.

ഇപ്പോള്‍ കടുത്ത പിങ്ക് നിറത്തിലുള്ള ബ്ലൗസില്‍ ഒഴുകിക്കിടക്കുന്ന സാരി ചുറ്റിയ നയന്‍താരയുടെ അതിമനോഹരമായ ഒരു ഫോട്ടോയാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 

വിശേഷദിവസങ്ങളില്‍ നയന്‍സിന് സര്‍പ്രൈസ് നല്‍കാറുള്ള വിശേഷ് മിക്ക പോസ്റ്റുകളിലും താരത്തെ എന്റെ തങ്കം എന്നാണ് വിശേഷിക്കാറ്. ഈ പോസ്റ്റിലും അങ്ങനെത്തന്നെയാണ്. ''ഏറെ നാളുകള്‍ക്കു ശേഷം എന്റെ തങ്കത്തിനൊപ്പം ഒരു ഡിന്നര്‍ ഡേറ്റ്'' എന്ന അടിക്കുറിപ്പോടെയാണ് ഇത്തവണ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം