Entertainment

'സാരിയുടുത്താല്‍ മാറിടത്തിന്റേയും അരക്കെട്ടിന്റേയും ഫോട്ടോ എടുക്കും, സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശമയക്കും'

ഒരു ആരാധകന് നല്‍കിയ മറുപടിയിലാണ് താരം സൈബര്‍ ലോകത്തെ ട്രോളിയത്

Author : സമകാലിക മലയാളം ഡെസ്ക്

മീ ടൂ വെളിപ്പെടുത്തലിലൂടെയാണ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി വാര്‍ത്തകളില്‍ നിറയുന്നത്. സ്ത്രീകള്‍ക്ക് എതിരേ നടക്കുന്ന അക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് ചിന്മയി സ്വീകരിച്ചത്. തുടര്‍ന്ന് സിനിമയില്‍ താരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടായി. ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. കൂടാതെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായ ആക്രമണത്തിനാണ് ചിന്മയി ഇരയായത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായ ഇത്തരം ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിന്‍മയി. ഒരു ആരാധകന് നല്‍കിയ മറുപടിയിലാണ് താരം സൈബര്‍ ലോകത്തെ ട്രോളിയത്. 

സാരി ഉടുത്ത് യുവാക്കള്‍ക്ക് മാതൃകയാകണം എന്ന ഒരു ആരാധകന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 'ഞാന്‍ സാരി ഉടുക്കുകയാണെങ്കില്‍ ഒരു കൂട്ടം ആണുങ്ങള്‍ എന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രങ്ങള്‍ എടുത്ത് വട്ടമിട്ട് പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശം അയക്കും.' സാരി ഉടുത്താലും ജീന്‍സ് ധരിച്ചാലും ഇന്ത്യക്കാരിയായി ജീവിക്കാന്‍ തനിക്ക് കഴിയുമെന്നാണ് ചിന്മയി ട്വീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിന്‍മയിയുടെ പ്രതികരണം. 

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് എതിരെയാണ് ചിന്‍മയി രംഗത്തെത്തിയത്. പിന്നീട് ഗായകന്‍ കാര്‍ത്തിക്, നടന്‍ രാധാ രവി എന്നിവര്‍ക്കെതിരേയും ചിന്‍മയി ആരോപണം ഉന്നയിച്ചു. തമിഴ് സിനിമ മേഖലയില്‍ വലിയ കോളിളക്കമാണ് തുറന്നു പറച്ചില്‍ സൃഷ്ടിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും