Entertainment

സിക്‌സ് പാക്കില്‍ അജു വര്‍ഗീസ്; പാമ്പിനെ വിഴുങ്ങിയോ എന്ന് ലാല്‍

ബനിയന്‍ പൊക്കി സിക്‌സ് പാക്ക് ബോഡിയും കാണിച്ചു നില്‍ക്കുന്ന അജുവിന്റെ ചിത്രമാണ് ഇതില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നായകന്റെ നിഴലിലായിരുന്നു ഇത്രനാള്‍ അജു വര്‍ഗീസ്. എന്നാല്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമലയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. നായകനായതോടെ വണ്ണം കുറച്ച് ചുള്ളനാവാനും അജു ശ്രമിച്ചു. സിക്‌സ് പാക്ക് ഒക്കെ വെച്ച് അജു മറ്റ് നായകനടന്മാര്‍ക്ക് വെല്ലുവിളിയാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും സാധ്യമാകാത്ത ഒരുകാര്യമായിട്ടാണ് അജു ഇതിനെ കാണുന്നത്. എന്നാല്‍ ആരാധകര്‍ വിചാരിച്ചാല്‍ യാഥാര്‍ത്ഥ്യമാകാത്ത കാര്യമുണ്ടോ. സിക്‌സ് പാക്കില്‍ അജു എങ്ങനെയുണ്ടാകും എന്ന് വരച്ചുകാണിച്ചുകൊടുത്തിരിക്കുകയാണ് ഒരു ആരാധകന്‍. 

അജു തന്നെയാണ് മനോഹരമായ ഒരു പെന്‍സില്‍ ഡ്രോയിങ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ബനിയന്‍ പൊക്കി സിക്‌സ് പാക്ക് ബോഡിയും കാണിച്ചു നില്‍ക്കുന്ന അജുവിന്റെ ചിത്രമാണ് ഇതില്‍ കാണുന്നത്. 'ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നടനും സംവിധായകനുമായ ലാല്‍ അജുവിനെ ട്രോളിക്കൊണ്ടിട്ട കമന്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. അയ്യോ, പാമ്പിനെ വിഴുങ്ങിയോ എന്നായിരുന്നു താരത്തിന്റെ കമ്ന്റ്. സിക്‌സ് പാക്ക് ആവാന്‍ നോക്കിയതാ എന്നായിരുന്നു ഇതിന് അജു നല്‍കിയ മറുപടി.

കൂടാതെ നിരവധി ആരാധകരും രസകരമായ കമന്റുകള്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് എന്തിനാടാ സിക്‌സ് പാക്ക് എന്ന നിവിന്റെ ഡയലോഗ് ഓര്‍മിപ്പിക്കുകയാണ് ചില ആരാധകര്‍. മറ്റുചിലര്‍ സിക്‌സ് പാക്കാവാന്‍ അജുവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി