Entertainment

സിഗരറ്റ് വലിച്ച് മോഡേണ്‍ വേഷത്തില്‍ നസ്രിയ, ഒപ്പം മാലാഖമാരും; 'ട്രാന്‍സ്' ലുക്ക് പുറത്ത് 

വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ചിത്രത്തിലെ നസ്രിയയുടെ ലുക്ക് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

സിഗരറ്റ് വലിച്ച് കൂളിങ് ഗ്ലാസും വച്ച് മോഡേണ്‍ ലുക്കിലാണ് നസ്രിയ പോസ്റ്ററില്‍. മുട്ടിന് മുകളിലുള്ള ചെറിയ ഫ്രോക്കാണ് വേഷം. പോസ്റ്ററില്‍ രണ്ട് മാലാഖമാരുടെ ചിത്രവും കാണാന്‍ കഴിയും. 

ഇതിനുമുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളും നിഗൂഢത നിറഞ്ഞവയായിരുന്നു. ഹോസ്പിറ്റല്‍ വേഷത്തില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചു നില്‍ക്കുന്ന ഫഹദിന്റെ പല ഭാവങ്ങളായിരുന്നു മുമ്പ് പുറത്തുവിട്ട പോസ്റ്ററില്‍ കണ്ടത്. ചാടുന്ന, ഡാന്‍സ് കളിക്കുന്ന, ഓടുന്ന അങ്ങനെ പല ഭാവത്തില്‍ ഫഹദിനെ കാണാം.

ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.

ഫഹദിനും നസ്രിയയ്ക്കും പുറമേ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്