Entertainment

സിനിമ താരങ്ങള്‍ നിറഞ്ഞ് വൈറ്റില മെട്രോ സ്‌റ്റേഷന്‍; മലയാള സിനിമ ചരിത്രം വരച്ചിട്ട് മെട്രോ ചുമരുകള്‍; ചിത്രങ്ങള്‍

കേരള സിനിമ ചരിത്രത്തെ തീമാക്കി ഒരുക്കിയിരിക്കുന്ന സ്റ്റേഷനില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത് സിനിമ പേരുകളും നടന്മാരും സംവിധായകരും പഴയ ഓര്‍മകളുമെല്ലാമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സൂപ്പര്‍താരങ്ങളും സംവിധാനയകരുമാകും ഇനി വൈറ്റില മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങുന്നവരെ സ്വീകരിക്കുക. കേരള സിനിമ ചരിത്രത്തെ തീമാക്കി ഒരുക്കിയിരിക്കുന്ന സ്റ്റേഷനില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത് സിനിമ പേരുകളും നടന്മാരും സംവിധായകരും പഴയ ഓര്‍മകളുമെല്ലാമാണ്. മെട്രോ വാള്‍ ഓഫ് ഫെയിം എന്ന പേരിലാണ് വൈറ്റില മെട്രോ സ്‌റ്റേഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

മലയാള സിനിമയുടെ വളര്‍ച്ചയാണ് സ്‌റ്റേഷനിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന. ആദ്യ സിനിമയായ വിഗതകുമാരന്‍ മുതല്‍ ന്യൂജെന്‍ സിനിമാക്കാരെ വരെ മെട്രോ മതിലുകളില്‍ കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിന്റെ പ്രതിനിധികളാണ് ഒരു ചുമര് മുഴുവന്‍.

കൂടാതെ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കീഴില്‍ അണിനിരക്കുന്ന ഒരുകൂട്ടം താരങ്ങളേയും കാണാം. സിനിമ താരങ്ങള്‍ക്ക് പുറമേ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, ഗായകര്‍ തുടങ്ങിയ സിനിമയുടെ സമസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ചുമരുകളില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി