Entertainment

സിനിമ പരാജയപ്പെടുന്നതിനു കാരണം വിവാഹശേഷം തിരിച്ചെത്തിയ നടിയാണെന്ന് പറയരുതെന്ന് റാണി മുഖര്‍ജി 

നടിമാരുടെ പ്രായവും മാരിറ്റല്‍ സ്റ്റാറ്റസുമൊന്നും സിനിമയുടെ ജയപരാജയങ്ങളെ ബാധിക്കില്ലെന്ന് ബോളിവുഡ് നടി റാണി മുഖര്‍ജി

സമകാലിക മലയാളം ഡെസ്ക്

നടിമാരുടെ പ്രായവും മാരിറ്റല്‍ സ്റ്റാറ്റസുമൊന്നും സിനിമയുടെ ജയപരാജയങ്ങളെ ബാധിക്കില്ലെന്ന് ബോളിവുഡ് നടി റാണി മുഖര്‍ജി. പ്രേക്ഷകരുടെ മനോഭാവത്തില്‍ ഉണ്ടായിട്ടുള്ള മാറ്റം മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും മികച്ച ഉള്ളടക്കമുള്ള നല്ല സിനിമകളാണ് അവര്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും റാണി മുഖര്‍ജി പറഞ്ഞു.

വിവാഹിതരല്ലാത്ത അഭിനേതാക്കളുടെ ചിത്രങ്ങളും പരാജയം നേരിട്ട സാഹചര്യങ്ങള്‍ നിരവധിയാണെന്നും അതുകൊണ്ട് ഒരു നടി വിവാഹശേഷം സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍ സിനിമ വിജയിച്ചില്ലെന്നുകരുതി ആ നടിയുടെ സ്വകാര്യ ജീവിതത്തെ പഴി പറയുന്നതില്‍ കാര്യമില്ലെന്നും റാണി മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. 

പ്രേക്ഷകരുടെ മുന്നിലെക്ക് നല്ല സിനിമ എത്തിക്കുമ്പോള്‍ അതില്‍ അഭിനയിക്കുന്ന നടിയുടെ വിവാഹം കഴിഞ്ഞതാണോ അവരുടെ പ്രായമെത്രയാണ് തുടങ്ങിയ വിഷയങ്ങളൊന്നും അവര്‍ അന്വേഷിക്കുകയില്ലെന്ന് റാണി പറഞ്ഞു. വിവാഹശേഷം താന്‍ ആദ്യമായി അഭിനയിച്ച ഹിച്ച്കി നേടിയ വിജയം ഇതിന് ഉദ്ദാഹരണമാണെന്നും നടി അഭിപ്രായപ്പെട്ടു.

'എന്റെ സ്വകാര്യജീവിതം മറ്റുള്ളവരെ ബാധിക്കുന്ന വിഷയമല്ല. എന്റെ പ്രൊഫഷണുമായി ബന്ധപ്പെട്ട് ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണ് പ്രധാനം. എനിക്ക് ഇണങ്ങുമെന്ന് തോന്നുന്നതും പ്രേക്ഷകരുമായി എന്നെ കണക്ട് ചെയ്യുമെന്നു തോന്നുന്നതുമായ വേഷങ്ങളും സിനിമകളുമാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്ഠ, റാണി മുഖര്‍ജി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT