Entertainment

സിനിമ മേഖലയിലും സമ്പൂർണ ലോക്ക്ഡൗൺ; സെൻസറിങ് നിർത്തിവെക്കും

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊറോണ ഭീതിയിൽ സിനിമ മേഖലയും സമ്പൂർണ ലോക്ക്ഡൗണിലേക്ക്. വിവിധ സംസ്ഥാനങ്ങൾ അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിൽ രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സിബിഎഫ്‍സി തീരുമാനമെടുത്തു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയാണ് ഉത്തരവിറക്കിയത്. 

നിലവില്‍ സെന്‍സറിംഗ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിംഗ് നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. അതേസമയം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്‍മ പരിശോധന തുടങ്ങിയവ നടക്കും. ഇത്തരം ജോലികള്‍ ജീവനക്കാര്‍ ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഈ മാസം 31ന് അപ്പോഴത്തെ സാഹചര്യം വിലയിരുത്തിയതിന് ശേഷമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ. ഈ മാസം 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്‍റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടും. 

സിനിമകളു‌‌ടേയും സീരിയലുകളുടേയും ഷൂട്ടിങ്ങ് കൊവിഡ് ഭീഷണിയെത്തുടർന്ന് നേരത്തെ അവസാനിപ്പിച്ചിരുന്നു. തീയെറ്ററുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സെൻസറിങ് കൂടി നിർത്തിയതോടെ സിനിമ മേഖല പൂർണമായും ലോക്ക്ഡൗണായിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT