Entertainment

സിനിമ രംഗത്ത് വീണ്ടും വാട്‌സാപ്പ് ഹാക്കിങ്; തന്റെ നമ്പറില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് അശ്ലീല വിഡിയോ കോള്‍ പോകുന്നുവെന്ന പരാതിയുമായി നടന്‍ 

ഗോസ്വാമിയുടെ സുഹൃത്തിന് കോള്‍ പോവുകയും അത് അറ്റന്റ് ചെയ്തപ്പോള്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; കഴിഞ്ഞ ദിവസമാണ് സീരിയല്‍ താരം തേജസ്വി പ്രകാശ് തന്റെ വാട്‌സാപ്പ് ഹാക്ക്‌ചെയ്യപ്പെട്ടു എന്ന പരാതിയുമായി രംഗത്തെത്തിയത്. അതിന് പിന്നാലെ ഇതേ പരാതിയുമായി മറ്റൊരു നടന്‍ കൂടി പൊലീസിനെ സമര്‍പ്പിച്ചിരിക്കുകയാണ്. സിനിമ സീരിയല്‍ താരമായ സഞ്ജയ് ഗോസ്വാമിയാണ് പൊലീസിനെ സമീപിച്ചത്. അജ്ഞാതര്‍ തന്റെ വാട്‌സാപ്പ് ഹാക്ക് ചെയ്ത് തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അശ്ലീല വിഡിയോ കോളുകള്‍ ചെയ്യുകയാണ് എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു. 

വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് ബിസിനസ് അക്കൗണ്ടാക്കിയെന്നും പിന്നീടാണ് ഇത്തരത്തിലുള്ള അശ്ലീല സന്ദേശങ്ങളും വിഡിയോ കോളുകളും വന്നു തുടങ്ങിയത്. ഗോസ്വാമിയുടെ സുഹൃത്തിന് കോള്‍ പോവുകയും അത് അറ്റന്റ് ചെയ്തപ്പോള്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത് എന്നുമാണ് പറയുന്നത്. ഉടന്‍ തന്നെ ഇവര്‍ വിവരം ഗോസ്വാമിയെ അറിയിച്ചു. തുടര്‍ന്ന് മറ്റ് സഹപ്രവര്‍ത്തകര്‍ക്കും കോളുകളും മെസേജുകളും പോയതോടെയാണ് നടന്‍ പരാതി നല്‍കിയത്. 

കഴിഞ്ഞദിവസം രാത്രിയില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്നവഴി താരത്തിന്റെ മൊബൈലിലേക്ക് ആറക്ക വണ്‍ ടൈം പാസ്വേഡ് വന്നു. എന്നാല്‍ ഇത് കാര്യമാക്കിയില്ല. പിന്നീട് ഇന്റര്‍നാഷണല്‍ കോള്‍ വരാന്‍ തുടങ്ങി. ആദ്യം വിചാരിച്ചത് യുഎസിലുള്ള സഹോദരന്റെ കോളാണെന്നാണ്. എന്നാല്‍ അതില്‍ കംപ്യൂട്ടറില്‍ നിന്നുള്ള ആറക്ക പിന്‍ നമ്പര്‍ കാണിച്ചതോടെ സംശയം തോന്നി പെട്ടെന്ന് കട്ട് ചെയ്തു. തുടര്‍ന്ന് നിരവധി കോളുകളും ഒടിപിയും ലഭിക്കാന്‍ തുടങ്ങി. അവസാനം തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി എന്നാണ് ഗോസ്വാമി പറയുന്നത്. തന്റെ നമ്പറില്‍ നിന്നു വരുന്ന കോളുകള്‍ എടുക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റ് ഇട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി