Entertainment

'സിനിമ വിജയിക്കാന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ് പരത്തി, എന്റെ കുടുംബ ജീവിതം തകര്‍ത്തു'; വനിത തന്നെ ചതിച്ചെന്ന് റോബര്‍ട്ട് 

'സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നാണ് വനിത പറഞ്ഞിരുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

എന്നും വിവാദങ്ങള്‍ക്കൊപ്പമാണ് നടി വനിത വിജയകുമാര്‍. ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയായതിന് ശേഷവും വിവാദങ്ങള്‍ക്ക് കുറവൊന്നുമില്ല. മകളെ തട്ടിക്കൊണ്ടുവന്നുവെന്ന് പറഞ്ഞ് മുന്‍ ഭര്‍ത്താവ് നല്‍കിയ കേസില്‍ ബിഗ് ബോസ് ഷോയ്ക്കിടെ താരത്തെ പൊലീസ് ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ വനിതയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നൃത്തസംവിധായകന്‍ റോബര്‍ട്ട്. വനിത തന്നെ ചതിക്കുകയായിരുന്നെന്നും തങ്ങള്‍ പ്രണത്തിലാണെന്നത് വനിത പറഞ്ഞുണ്ടാക്കിയ കള്ളക്കഥയാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. 

താനും വനിതയും പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്നും ഒരു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വനിത പറഞ്ഞു പരത്തിയതാണ് എതെന്നുമാണ് റോബര്‍ട്ടിന്റെ ആരോപണം. 'താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നാണ് വനിത പറഞ്ഞിരുന്നത്' റോബര്‍ട്ട് പറഞ്ഞു. 

ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15-20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍, ക്ലിനിക്ക് ജീവനക്കാരി ജയിലില്‍

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ അനിശ്ചിതത്വം; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സ്വകാര്യ അധ്യാപകര്‍ക്കും ഇനി സെന്‍സസ് ഡ്യൂട്ടി; ചട്ടങ്ങളില്‍ ഭേദഗതിവരുത്തി കേന്ദ്രം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ ഇനി കാഴ്ചകള്‍ കൂടുതല്‍ മനോഹരം