'വ്യാജ സിക്ക് ലീവ്'; ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍, ക്ലിനിക്ക് ജീവനക്കാരി ജയിലില്‍

law
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ദുബൈ: വ്യാജ ഇലക്ട്രോണിക് സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയ ക്ലിനിക്ക് ജീവനക്കാരിക്ക് ജയില്‍ ശിക്ഷ. ദുബൈയിലെ ഒരു ക്ലിനിക്കില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ഇവര്‍ പലര്‍ക്കായി പണം വാങ്ങി വ്യാജ സിക്ക് ലീവ് നിര്‍മിച്ച് നല്‍കിതയായി കണ്ടെത്തി. മതിയായ വൈദ്യപരിശോധനകള്‍ നടത്താതെ തന്നെ ജീവനക്കാര്‍ക്ക് ക്ലിനിക്കിലെ ക്ലര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നതായി ദുബൈ പൊലീസ് പറഞ്ഞു.

ഒരു സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റിന് നൂറ് ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെ ഇവര്‍ കൈപ്പറ്റിയിരുന്നു. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെയും കോടതി ശിക്ഷിച്ചു. രേഖകള്‍ വ്യാജമായി ഉണ്ടാക്കുക, വിശ്വാസവഞ്ചന, കോര്‍പ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ദുബൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ക്കിടയില്‍ ആവര്‍ത്തിച്ചുള്ള അസുഖ അവധികള്‍ വര്‍ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സര്‍ട്ടിഫിക്കറ്റുകളില്‍ ഒരേ ക്ലിനിക്കിന്റെ ഡിജിറ്റല്‍ സ്റ്റാമ്പുകള്‍ കണ്ടതിനെത്തുടര്‍ന്ന്, കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം ആഭ്യന്തര പരിശോധന നടത്തുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.

ക്ലിനിക്കിന്റെ ഇലക്ട്രോണിക് ഹെല്‍ത്ത് പോര്‍ട്ടല്‍ ഉപയോഗിച്ച്, മുന്‍ തീയതി വെച്ച സിക്ക് ലീവ് രേഖകള്‍ ഉണ്ടാക്കുകയും, ഡോക്ടര്‍മാരുടേതെന്ന വ്യാജേന ഡിജിറ്റല്‍ ഒപ്പുകള്‍ ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു. ക്ലര്‍ക്കിനും കൂട്ടുപ്രതികള്‍ക്കും വിവിധ കാലയളവിലുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചത്. വിദേശികളായ പ്രതികള്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തപ്പെടണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, പിഴയും നഷ്ടപരിഹാരവും നല്‍കാനും വിധിയിലുണ്ട്.

law
സൗദി സര്‍വീസുകള്‍ 20 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു
law
വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം
law
ഒമാനില്‍ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില്‍ പുതിയ ചട്ടങ്ങള്‍, അറിയേണ്ടതെല്ലാം
Summary

Dubai clinic clerk jailed for selling fake sick-leave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com