Entertainment

സിനിമയില്‍ വീണ്ടും സജീവമാകുമ്പോള്‍ പ്രിയങ്ക ഉറപ്പിച്ചു പറയുന്നു; ഇനി വിവാഹത്തിനില്ല

പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ താന്‍ എപ്പോഴും മകന്റെ സൗകര്യമാണ് നോക്കാറുള്ളതെന്ന് താരം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം നടി പ്രിയങ്ക സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സുഖമാണോ ദാവീദേ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. മകന്‍ മുകുന്ദന്‍ വലുതാവാനായി കാത്തിരുന്നതാണ് വീണ്ടും സിനിമയിലേക്കുള്ള പ്രവേശനം വൈകിപ്പിച്ചത്. മുന്‍പാണെങ്കിലും ഒരേ സമയം ഒരുപാട് ചിത്രങ്ങളൊന്നും ഏറ്റെടുക്കുന്ന നടിയായിരുന്നില്ല പ്രിയങ്ക. 

പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ താന്‍ എപ്പോഴും മകന്റെ സൗകര്യമാണ് നോക്കാറുള്ളതെന്ന് താരം പറഞ്ഞു. ജലം, കുമ്പസാരം എന്നീ ചിത്രങ്ങള്‍ ചെയ്തപ്പോള്‍ മകനെയും ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നു. ഇപ്പോള്‍ പ്രിയങ്കയുടെ അച്ഛനും അമ്മയുമാണ് കുഞ്ഞിനെ നോക്കുന്നത്. മകനെ എല്‍കെജിയില്‍ ചേര്‍ക്കുകയും ചെയ്തു. ഇനി പ്രിയങ്കയ്ക്ക് ടെന്‍ഷനില്ലാതെ ജോലിക്ക് പോകാം. 

വിവാഹബന്ധം വേര്‍പ്പെടുത്തിയതില്‍ യാതൊരു വിഷമവുമില്ല എന്ന് പറയുന്നതിനോടൊപ്പം ഇനിയൊരു വിവാഹത്തിനില്ലെന്നും നടി ഉറപ്പിച്ച് പറയുന്നുണ്ട്. എനിക്ക് ദൈവം ഒരു ആണ്‍കുട്ടിയെയാണ് തന്നത്. ഇനിയുള്ള കാലം അവന് വേണ്ടിയാണ് ജീവിക്കുന്നതെന്നും താരം പറഞ്ഞു. 

നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 2012ലാണ് തമിഴ് സംവിധായകനായ ലോറന്‍സിനെ പ്രിയങ്ക വിവാഹം കഴിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം പ്രിയങ്ക ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയി. വിവാഹ ശേഷവും ഇവര്‍ സിനിമയില്‍ സജീവമായിരുന്നു. 2013ല്‍ പ്രസവത്തിനായി തിരുവനന്തപുരത്തേക്കു എത്തിയ പ്രിയങ്ക മകന്‍ മുകുന്ദന്റെ ജനനത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങിയില്ല. അതിനോടകം തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു.

വസന്തബാലന്റെ വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് ഏറെ നിരൂപക പ്രശംസ കിട്ടിയിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വളരെ സെലക്ടീവായ കഥാപാത്രങ്ങളെയാണ് പ്രിയങ്ക സ്വീകരിച്ചത്. ടിവി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് 2008ല്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

പ്രിയങ്കയ്ക്ക് തമിഴില്‍ ഇപ്പോഴും ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍ യാത്രയും മകന്റെ കാര്യങ്ങളും പരിഗണിച്ചാണ് പലതും ഒഴിവാക്കുന്നത്. അടുത്തിടെ അഞ്ച് തമിഴ് പടങ്ങളില്‍ അഭിനയിച്ചിരുന്നു. ക്രോഡ് റോഡ് എന്ന മലയാളം ആന്തോളജി സിനിമയില്‍ ഒരു പ്രധാന വേഷം താരം ചെയ്തു. അത് റിലീസായിട്ടില്ല. സുഖമാണോ ദാവീദേ.. ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്നും പ്രിയങ്ക പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT