Entertainment

സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

മുസ്ലീം മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടന്‍ സിമ്പുവിന്റെ സഹോദരനും സംഗീത സംവിധായകനുമായ കുരലരസന്‍ വിവാഹിതനായി. ചെന്നൈ സ്വദേശിയായ നബാല ആര്‍ അഹമ്മദാണ് വധു. ഏപ്രില്‍ 26 ന് ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. മുസ്ലീം മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. 

കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് കുരലരസന്‍ ഇസ്ലാം മതത്തിലേക്ക് മാറിയത്.  മതം മാറുന്നത് മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണന്ന് അപ്പോള്‍തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പ്രണയവിവാഹമാണ്. ഏപ്രില്‍ 29 ന് ചെന്നൈയില്‍ വെച്ച് വിവാഹ സല്‍ക്കാരം നടക്കും. സിനിമയിലേയും രാഷ്ട്രീയത്തിലേയും പ്രമുഖര്‍ സത്കാരത്തില്‍ പങ്കെടുക്കും. 

ചെറുപ്പത്തില്‍ അച്ഛന്റെ സിനിമകളില്‍ കുരലരസന്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സംഗീതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സിമ്പുവും നയന്‍താരയും നായകീനായകന്മാരായെത്തിയ അത് നമ്മ ആള് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം