Entertainment

സീക്കാ വൈറസ്, ചിക്കുൻ​ഗുനിയ, ഡെങ്കിപ്പനി, ഇപ്പോൾ കോവിഡും; നടിയെ വിടാതെ പിന്തുടർന്ന് പകർച്ചവ്യാധി

ജനുവരിയിൽ പനി വന്നതിനെത്തുടർന്ന്  ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഡെങ്കി സ്ഥിരീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബിയൻ നടിയും മോഡലുമായ ​ഡെന്ന ​ഗാർഷ്യ കോവിഡ് ബാധിച്ച് ചികിൽസയിൽ. മൂന്നുവട്ടം നടത്തിയ കോവിഡ് പരിശോധനയിലും പോസിറ്റീവ് ആണെന്ന് നടി അറിയിച്ചു. ഓരോ തവണയും രോ​ഗമുക്തയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോസിറ്റീവ് ആയി തുടരുകയാണെന്ന് നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് നടി കോവിഡ് ബാധിതയാണെന്ന വിവരം പുറത്തുവിട്ടത്.

ജനുവരിയിൽ പനി വന്നതിനെത്തുടർന്ന്  ഡെന്ന ​ഗാർഷ്യയെ  ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. അതിൽ നിന്നും രോ​ഗമുക്തയായതിന് പിന്നാലെയാണ് കോവിഡ് പിടിപെട്ടത്. നടിയ്ക്ക് നേരത്തെ സീക്ക വൈറസ് ബാധ പിടിപെട്ട് ചികിൽസയിലായിരുന്നു. സീക്ക ഭേദമായപ്പോൾ ചിക്കുൻ ​ഗുനിയ പിടിപ്പെട്ടു.

ജോലിയുടെ ഭാ​ഗമായി നടി അടുത്തിടെ സ്പെയിനിൽ പോയിരുന്നു. അവിടെ നിന്നാണ് കോവിഡ് പകർന്നതെന്ന് കരുതുന്നു.  കൊറോണ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ മാർച്ച് മുതൽ താൻ സമ്പർക്കവിലക്കിലായിരുന്നുവെന്ന് നടി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്