Entertainment

സുതപയെ ചേര്‍ത്തുപിടിച്ച് പാട്ടുപാടുന്ന ഇര്‍ഫാന്‍; അച്ഛന്റെ മനോഹരമായ ഓര്‍മ പങ്കുവെച്ച് ബബില്‍; വിഡിയോ

ഭാര്യ സുതപയ്ക്കായി പാട്ടുപാടിക്കൊടുക്കുന്ന ഇര്‍ഫാനെയാണ് വിഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞത്. താരത്തിന്റെ അകാലവിയോഗമേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ കുടുംബത്തിനോ ആരാധകര്‍ക്കോ ആയിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കുന്നത് താരത്തിന്റെ മകന്‍ ബബില്‍ ഖാന്‍ പങ്കുവെച്ച ഒരു വിഡിയോ ആണ്. 

ഭാര്യ സുതപയ്ക്കായി പാട്ടുപാടിക്കൊടുക്കുന്ന ഇര്‍ഫാനെയാണ് വിഡിയോയില്‍ കാണുന്നത്. അംഗ്രേസി മീഡിയത്തിന്റെ ഷൂട്ടിങ്ങിനെ ഇംഗ്ലണ്ടില്‍ വച്ച് ഷൂട്ട് ചെയ്തിരിക്കുന്നതാണ് ചിത്രം. സുതപയുടെ തോളില്‍ കയ്യിട്ട് നടക്കുകയാണ് ഇര്‍ഫാന്‍. അതിനിടെ 1966 ലെ മേരെ സായ എന്ന പാട്ട് ഇരുവരും ചേര്‍ന്ന് പാടുകയാണ്. ഇടയ്ക്ക് വരികളെക്കുറിച്ച് ഇര്‍ഫാന്‍ കണ്‍ഫ്യൂഷനിലാവുന്നുണ്ട്. 

അമ്മയെ എയര്‍പോര്‍ട്ടില്‍ വിടാന്‍ എത്തിയപ്പോഴാണ് അച്ഛനൊപ്പമുള്ള മനോഹരമായ ഓര്‍മ ബബില്‍ പങ്കുവെച്ചത്. വിഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇര്‍ഫാനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഏപ്രില്‍ 29 നാണ് ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞത്. രണ്ട് വര്‍ഷം നീണ്ട കാന്‍സര്‍ പോരാട്ടത്തിന് ഒടിവിലായിരുന്നു താരത്തിന്റെ മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT