Entertainment

സുന്ദരവും അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദി; ഇനി ഫെയ്‌സ്ബുക്കില്‍ ഇല്ലെന്ന് പ്രിയനന്ദനന്‍

മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരമാക്കിയ, എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദി

സമകാലിക മലയാളം ഡെസ്ക്


മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നുവെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മുഖപുസ്തകത്തില്‍ നിന്ന് വിട പറയുന്നുവെന്ന് വ്യക്തമാക്കി പ്രിയന്‍ ഫെയസ്ബുക്കില്‍ പോസ്റ്റ് ഇ്ട്ടത്. 

മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു. എന്നെ സുന്ദരമാക്കിയ, എന്നെ അസുന്ദരമാക്കിയ എല്ലാ ലഹരിക്കും നന്ദിയെന്നായിരുന്നു പോസ്റ്റ്.

വിവാദമായ പോസ്റ്റിന് പിന്നാലെ പ്രിയനന്ദനനെ വീടിനടുത്ത് വച്ച്  ഒരാള്‍ ആക്രമിക്കുകയും തലയില്‍ ചാണകവെള്ളം ഒഴിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന്് സമീപവാസിയായ ആര്‍എസ്എസ് നേതാവ് തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് പ്രിയന്‍ ആരോപിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT