Entertainment

ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ആചാരങ്ങളെ ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ? റെഡി ടു വെയ്റ്റ് എന്ന് ഭാമ 

 വ്യക്തിപരമായിപറഞ്ഞാല്‍, ഇനിയും ഒരുപാടു വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യം ലഭിക്കുകയാണെങ്കില്‍ ,ക്ഷേത്രാചാരത്തില്‍ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാന്‍ കാത്തിരിക്കും!!!

Author : സമകാലിക മലയാളം ഡെസ്ക്

പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയോട് വ്യക്തിപരമായി വിയോജിപ്പെന്ന് ചലച്ചിത്ര താരം ഭാമ. സുപ്രിംകോടതിയുടെ വിധിയെ ബഹുമാനിക്കുന്നുണ്ട്. പക്ഷേ യോജിക്കുന്നില്ലെന്നാണ് താരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ക്ഷേത്രാചാര പ്രകാരം പറഞ്ഞിരിക്കുന്ന വയസുവരെ കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്നും എല്ലാ പെണ്‍കുട്ടികളോടും ഇതാണ് പറയാനുള്ളതെന്നും അവര്‍ കുറിച്ചു.
 ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ..

ബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങള്‍ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല ..
സുപ്രീംകോടതി യെ ബഹുമാനിക്കുന്നു.
പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാന്‍ തീരെ കഴിയുന്നില്ല.
കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല!


ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, 
കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്നതാണ്,
ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ലായെന്നുള്ളത്. 
ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്.
മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മില്‍ വ്യത്യാസവുമുണ്ട്!
സംസ്‌കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ !

'കാലങ്ങളായി പഴക്കമുള്ള, ആര്‍ക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന 'ക്ഷേത്രാചാരങ്ങളെ' ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ' എന്ന ഒരു ചോദ്യത്തില്‍ നിന്നുമാണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
സുപ്രീംകോടതി യോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ...
വ്യക്തിപരമായിപറഞ്ഞാല്‍,
ഇനിയും ഒരുപാടു വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യം ലഭിക്കുകയാണെങ്കില്‍ ,ക്ഷേത്രാചാരത്തില്‍ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാന്‍ കാത്തിരിക്കും!!!
എല്ലാ പെണ്കുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം .

ലോഹിതാ ദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള ചലച്ചിത്ര രംഗത്ത് സാന്നിധ്യമറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT