Entertainment

'സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടുപോലും മാനഭംഗം ചെയ്യപ്പെടുന്നതു പോലെ തോന്നി'; വീഡിയോ പുറത്തുവിട്ട് പ്രമുഖ നടി

''ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം''

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി റസ്റ്റോറന്റിലെ ദുരനുഭവം പങ്കിട്ട് പ്രമുഖ നടി ഇഷ ഗുപ്ത. ഡിന്നര്‍ കഴിക്കാനെത്തിയപ്പോഴായിരുന്നു ഹോട്ടിലെത്തിയ ഒരു യുവാവ് മോശമായി പെരുമാറിയതെന്നും ഇഷ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. യുവാവ് മോശമായി പെരുമാറുന്നതിന്റെ വീഡിയോയും ഇഷ പങ്കുവെച്ചു.
 
''ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം'' എന്ന ആവശ്യമറിയിച്ചാണ് വിഡിയോ ഷെയര്‍ ചെയ്തത്. 

ഇഷയുടെ ഇരിപ്പിടത്തില്‍ നിന്ന് അല്‍പം അകന്നാണ് വിഡിയോയില്‍ കാണുന്ന ആള്‍ നില്‍ക്കുന്നത്. ഇയാള്‍ തന്നെ തുറിച്ചു നോക്കുകയായിരുന്നുവെന്നും താരം പറയുന്നു. 

''എന്നെപ്പോലുള്ള ഒരാള്‍ പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടുകയാണെങ്കില്‍ മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? രണ്ട് സുരക്ഷാ ഉദ്യോസ്ഥര്‍ അവിടെ ഉണ്ടായിട്ടുപോലും ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്'', ഇഷ ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം