Entertainment

സുശാന്തിന്റെ മരണം: നടി റിയയുടെ വെളിപ്പെടുത്തലിൽ നിർമാതാക്കളെ ചോദ്യം ചെയ്യും

നടനുമായുള്ള സിനിമ കരാറുകളുടെ രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെ പൊലീസ് ചോദ്യം ചെയ്യും. നടനുമായുള്ള സിനിമ കരാറുകളുടെ രേഖകൾ കഴിഞ്ഞദിവസം പൊലീസ് ശേഖരിച്ചിരുന്നു. നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രവർത്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർമാണ കമ്പനി അധികൃതരെ ചോദ്യം ചെയ്യുന്നത്.  

പ്രമുഖരുടെ ലോബി നടനെ ഒതുക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം മുന്നേറുന്നത്. ‘യഷ്‌രാജു’മായുള്ള കരാറുകളിൽ നിന്നു പിൻമാറിയ സുശാന്ത് അവരുടെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി റിയ ചക്രവർത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.  റിയ ഉൾപ്പെടെ 15 പേരെ ഇതിനോടകം ചോദ്യംചെയ്തിട്ടുണ്ട്.

ജൂൺ 14 ഞായറാഴ്ചയാണ് മുംബൈയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തിയത്. സുശാന്ത് വിഷാദരോ​ഗത്തിന് അടിമയായിരുന്നെന്നാണ് സുഹ‌ൃത്തുക്കളുടെ വെളിപ്പെടുത്തൽ.  മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നടന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT