Entertainment

സുസ്മിത സെന്നിന്റെ അനിയൻ രാജീവ് നായകനാകുന്നു; നിർമാണം വിവേക് ഒബ്റോയ് 

ക്രൈം ത്രില്ലര്‍ ചിത്രമാണ് 'ഇത്തി'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി സുസ്മിതാ സെന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി ആരാധകരെ തേടിയെത്തിയിരിക്കുകയാണ്. നടിയുടെ സഹോദരന്‍ രാജീവ് സെന്‍ ആദ്യമായി നായകനാകുന്നു. രാജീവിന്റെ അരങ്ങേറ്റ ചിത്രം ഇത്തിയുടെ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. 

രോഹിത് വര്‍ധാന്‍ എന്നാണ് രാജീവിന്റെ കന്നികഥാപാത്രത്തിന്റെ പേര്. ഇരുണ്ട ചുറ്റുപാടില്‍ ഒരു കാറിനകത്ത് ഇരിക്കുന്നതാണ് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക. 

ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്‍ യൂ സോള്‍വ് യുവര്‍ ഓണ്‍ മര്‍ഡര്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. നടന്‍ വിവേക് ഒബ്‌റോയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം റിലിസിനെത്തും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT