Entertainment

സൂപ്പര്‍താരങ്ങളെ പെണ്‍വേഷം കെട്ടിച്ച് സലിംകുമാര്‍; മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഫഹദ് ഫാസില്‍ വരെ

നിവിന്‍ പോളിയുടേയും ദുല്‍ഖറിന്റേയും ഗെറ്റപ്പിനാണ് ആരാധകര്‍ ഏറെയും

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം പെണ്ണുങ്ങളായിരുന്നെങ്കില്‍ എങ്ങനെയുണ്ടാവും? ആരാധകര്‍ പോലും ഇങ്ങനെ ചിന്തിച്ചുകൊണുമോ എന്നറിയില്ല. എന്നാല്‍ നടന്‍ സലിം കുമാര്‍ ഇത് ചിന്തിക്കുക മാത്രമല്ല അവരെയെല്ലാം പെണ്‍വേഷം കെട്ടിക്കുകയും ചെയ്തു. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ്ആരാധകരെ ചിരിപ്പിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ മലയാളത്തിലെ മസിലളിയനായ ഉണ്ണി മുകുന്ദന്‍ വരെ പെണ്‍വേഷം കെട്ടിയവരിലുണ്ട്. ഫേയ്‌സ് ആപ്പിന്റെ സഹായത്തിലാണ് താരം മലയാളത്തിലെ പുരുഷ താരങ്ങളെയെല്ലാം സ്ത്രീകളാക്കിയത്. 'മലയാളത്തിലെ സിനിമാ നടന്‍മാര്‍, സ്ത്രീകളായാല്‍. ഒരു ഫേസ്ആപ്പ് ഭാവന' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കൂടാതെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, ഷെയിന്‍ നിഗം, സണ്ണി വെയിന്‍, ശ്രീനിവാസന്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവരുമുണ്ട്. കൂടാതെ തന്റെ സ്വന്തം പെണ്‍രൂപം പങ്കുവെക്കാനും താരം മറന്നില്ല.

കൂട്ടത്തില്‍ ഏറ്റവും സുന്ദരി ആരെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ തര്‍ക്കം നടക്കുകയാണ്. പോസ്റ്റിന് താറെ നിരവധി കമന്റുകളാണ് വരുന്നത്. നിവിന്‍ പോളിയുടേയും ദുല്‍ഖറിന്റേയും ഗെറ്റപ്പിനാണ് ആരാധകര്‍ ഏറെയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT