Entertainment

സൂര്യയെ പറ്റിക്കാൻ ആര്യയുടെയും സയേഷയുടെയും ലവ് പ്രപ്പോസൽ; വൈറലായി വിഡിയോ 

ഒരു മനോഹര പ്രണയ രം​ഗമാണ് ഈ വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യ, മോഹൻലാൽ, ആര്യ, സയേഷ എന്നിങ്ങനെ വലിയ തരനിര ഒന്നിച്ച തമിഴ് ചിത്രമാണ് കാപ്പാന്‍. കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒരു ഡെലീറ്റഡ് സീൻ ആണ് ഇപ്പോൾ യൂട്യൂബിൽ തരം​ഗമായിരിക്കുന്നത്. തിയേറ്ററുകളിൽ നിന്നും ഒഴിവാക്കിയ ഒരു മനോഹര പ്രണയ രം​ഗമാണ് ഈ വിഡിയോയിൽ. 

സൂര്യയുടെ കഥാപാത്രം സയേഷയോട് പ്രണയം തുറന്നുപറയുകയാണ് ഈ രം​ഗത്തിൽ. ഇതിന് മുമ്പായി ആര്യയും സയേഷയും ചേർന്ന് സൂര്യയെ പറ്റിക്കുന്നതും വിഡിയോയിൽ കാണാം. യൂട്യൂബിലൂടെ പുറത്തുവിട്ട മൂന്നര മിനിറ്റ് ദൈർഘ്യമുള്ള രം​ഗം ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഇത്ര മനോഹരമായ രം​ഗം സിനിമയിൽ ഉൾപ്പെടുത്താതിരുന്നതിനെ കുറിച്ചാണ് ആരാധകരുടെ ആശങ്ക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT